Search This Blog

Sunday, January 31, 2010

നന്ദി
മഴ നൂല്‍ പാട്ടിന്‍ ചിറകിലേറി
നീ പരന്ന നിമിഷം..
അറിയാതെ എന്‍ ഉള്ളില്‍
മഴയായ് ചോരിയവേ..
ഇടം കണ്ണില്‍ നിന്ന് ഉതിര്‍ന്ന
കണ്ണീര്‍ തുള്ളികള്‍
നിന്‍ നെറ്റിയില്‍ വിയര്‍പ്പു തുള്ളിയായ്
പറയാന്‍ വിതുമ്പിയ നാവില്‍
നിന്ന് അടര്‍ന്നു.."നന്ദി"
നീ പാടാതെ ഞാന്‍ കേട്ട പാട്ടിനും,
നിന്നിളുടെ ഞാന്‍ കണ്ട സ്വപ്നത്തിനും..