Search This Blog

Thursday, February 18, 2010

നിഴല്‍...

ദൈവ നിശ്ചയം തല വരയില്‍ തെളിഞ്ഞ നേരം,

ആത്മാവിനെ സൃഷ്ട്ടികനോരുങ്ങവേ

അക്ഷയ പാത്രമായ നീയാനെന്‍ ജീവന്‍..

നീട്ടിയ കൈകളില്‍ വീഴുന്ന തുട്ടുകള്‍

പെറുക്കി എടുതമ്മാനം ആദിടുമ്പോള്‍

മേയാത്ത കൂരയില്‍ നിന്നുതിര്‍ന്ന

കനവിന്‍ കനല്‍ കട്ടയെ

ആഴി തന്‍ ആഴത്തിലേക്ക്

വലിച്ചെറിഞ്ഞ സഹയാത്രികന്‍

പിറന്ന മണ്ണില്‍ പുലര്ന്നിടാനാവാത്ത

പാപികലായ്,പരലോക വാസികളായി

ജീവിതമാകുന്ന ദുരന്ധ പാത കയറവേ ,

കാലത്തിന്‍ കനിവായി

കൂടെ ഉണ്ടായിരുന്നതെന്‍ നിഴല്‍ മാത്രം..

നശ്വര ഭൂതമം നിന്നെ

മൃത്യു തന്‍ കൈകളിലയക്കാന്‍ ആവാതെ,

കൂടെ ഉള്ള കൈത്തിരി വിളക്കിന്‍

ജീവനയോഴുക്കി ഞാന്‍..

Monday, February 15, 2010

വിധി..

നടന്നകന്ന പാതതന്‍ നടുവിലായ്

പതിഞ്ഞ കാല്‍പാടിന്‍

പരപ്പലക്കവേ,

നീലിച്ച നിഴലില്‍

തെളിഞ്ഞു കര്‍മ്മ വ്യാധി

വ്യധിയാല്‍ ആദി പൂണ്ട

ദിന രാത്ര ചിത്രങ്ങളില്‍

പാഴ് കിനാവ് കണ്ട പെക്കോലത്തെ

കോലം കെട്ടിയ കോലമാക്കി

ചിത്ര കൂടിലടച്ചു ...

ആദിയായ വ്യാധിയെന്ന വിധി..

Sunday, February 14, 2010

യാത്ര
മുന്നിലേക് സഞ്ചരികവേ........
പിന്നിലേക് ചാഞ്ഞ
വാക മരച്ചോട്ടില്‍
ചുരുട്ടി എറിഞ്ഞ കടലാസ് കഷ്ണമായ് ,
നെടുവീര്‍പ്പിടുന്ന നാട്യത്തിന്‍
നിഴലില്‍ ചാലിച്ച വര്‍ണ്ണത്തെ തേടി
ഇരുട്ടിനെ കൂട്ട് പിടിച്ചു
വഴി മറന്ന തോഴനായ്‌
നിവര്‍ത്തിയ പീലിയില്‍
നിന്നടര്‍ന്ന തൂവലിന്‍ നീല കണ്ണുമായ് തോര്‍ന്ന
മഴക്കൊപ്പം മറഞ്ഞ
മഴവില്ലിന്‍ വര്‍ണ്ണത്തില്‍
മുക്കിയ അപ്പൂപ്പന്‍ താടിയെ
നാട്യത്തിന്‍ നിഴലിലേക്ക്‌ എറിയവേ
ഞാനറിഞ്ഞു
സഞ്ചാരതിനോപ്പംഎന്റെ
വയസ്സിന്റെ നീളവും കൂടി
ഞാനും നിഴലായ് മാറി...

Thursday, February 11, 2010

കണ്ണി
ചായ്ഞ്ഞ മരക്കൊമ്പില്‍
ചരിഞ്ഞു തൂങ്ങിയ വാവലായ് 
ഇരുട്ടില്‍ തപ്പിയ കുരുടനായ്
വീണുടഞ്ഞ മണ്‍പൂപാത്രത്തില്‍
കോറിയ വരകളില്‍
വിടര്‍ന്ന പൂമൊട്ടിനെ 
തിരഞ്ഞ തേന്‍ വണ്ട്‌ മെനഞ്ഞ 
വലതന്‍ കണ്ണിയില്‍ 
ബന്ടിപ്പിച്ച ബന്ധമാനി
മനുഷ്യബന്ധം. 
ഇന്നലെ മയങ്ങിയ നിലാമഴയില്‍
മെനഞ്ഞെടുത്ത രാഗമായ് നീ
എന്‍ കാതില്‍ ചേരുമ്പോള്‍..
അറിയാതെ അലിഞ്ഞൊരു
മഞ്ഞു തുള്ളിയായ് ഞാന്‍
നിന്‍ വീണ മീട്ടവേ
ഒഴുകിയ സപ്തസ്വരങ്ങളില്‍
നടന താണ്ടാവമാടി ഞാനാകുന്ന നടരാജന്‍

Sunday, February 7, 2010

കാലം
വരയ്കപ്പെട്ട വരയിളുടെ
വരംബ് തിരഞ്ഞ വിരുതന്‍
മുകളിലേക് നോകി
നെടുവീര്‍പ്പിടന്‍ എന്‍ കണ്ണുകള്‍ ഉയര്‍ന്നില്ല
നീറി തുടങ്ങിയ കടലാസ്
കഷ്ണംമയെന്‍ മനം
ചരിഞ്ഞു വീണ ചാര് കസേരയില്‍ ചാരവേ
വിരിച്ചിട്ട പായ തന്‍ നടുവിലായ്
നിവര്‍ത്തിയിട്ട വാഴയിലയില്‍ 
കണ്ടു എന്‍ ചാമ്പലായ നിഴലിനെ 
വിഷ സര്‍പ്പം തീണ്ടിയ 
മരണ വിഷതിനാല്‍ 
നീളിച്ചിരുന്നു എന്‍ നിഴല്‍..
കൈ പിടിച്ച കാലനോപ്പം
കടത്തു കയറവേ
പുഞ്ചിരിച്ച കടംകധയായ്
എന്‍ കണ്ണ് നീര്‍!!!!!!!!!




Tuesday, February 2, 2010

മുത്തുചിപ്പി

മറക്കാന്‍ മറന്ന

ഓര്മ ചെപ്പിന്‍ ചിപ്പിയില്‍

മയങ്ങിയ മിഴികളിലെ

ഴുതിയ കവിതയില്‍

നിച്ചലമായ ജീവനെ

ഉണര്തനോരുങ്ങിയ മാട

പ്രാവില്‍ കുരുകിയെന്‍ താളം

താളത്തിന്‍ഒത്താടിയ ചിലങ്കയില്‍

നിന്ന് ഊരി തെറിച്ച മണികള്‍,

ഹൃദയത്തിന്‍ വിങ്ങലായ് വിങ്ങവേ,

ഊരി തെറിച്ച മുത്തിന്‍ പിറകെ

ഓടി തളര്‍ന്ന മിഴികള്‍ക്

ആശ്വാസത്തിന്‍ ശ്വാസ്സമായ്

മുത്തുച്ചിപ്പികള്‍

Sunday, January 31, 2010

നന്ദി
മഴ നൂല്‍ പാട്ടിന്‍ ചിറകിലേറി
നീ പരന്ന നിമിഷം..
അറിയാതെ എന്‍ ഉള്ളില്‍
മഴയായ് ചോരിയവേ..
ഇടം കണ്ണില്‍ നിന്ന് ഉതിര്‍ന്ന
കണ്ണീര്‍ തുള്ളികള്‍
നിന്‍ നെറ്റിയില്‍ വിയര്‍പ്പു തുള്ളിയായ്
പറയാന്‍ വിതുമ്പിയ നാവില്‍
നിന്ന് അടര്‍ന്നു.."നന്ദി"
നീ പാടാതെ ഞാന്‍ കേട്ട പാട്ടിനും,
നിന്നിളുടെ ഞാന്‍ കണ്ട സ്വപ്നത്തിനും..

Monday, January 25, 2010

ശില്‍പം

മറിച്ചു നോക്കിയാ താളുകളില്‍

പാദമായ വാക്കുകള്‍ക്കിടയില്‍ തിരഞ്ഞ

അനര്തമായ അര്‍ത്ഥതിന്‍

ഉടമയായ ശില്പമേ

നിന്നിലോടിയ ഗീതവും

നിന്നിലാടിയ നടനവും

മഴയായ് ചൊരിഞ്ഞു അരുകില്‍ യെതാവേ

വീണുടഞ്ഞ വള മുറിയില്‍

ചിന്തിയ രുധിരമായ് മാറി ഞാന്‍

മാരിയോടൊപ്പം ഒഴുകി നിന്‍

അരുകില്‍ എത്താന്‍ ആഗ്രഹിച്ചു.....

തണല്‍ മരങ്ങള്‍
എണ്ണിതീരാത്ത ചവിട്ടടികളില്‍
വേരൂന്നി നടക്കവേ
ഒരു പടി മുന്നിലെത്തിയ
സ്വന്തമായ പഥികന്‍
ചൂണ്ടിയ വിരല്‍ തുമ്പില്‍
കറങ്ങി മറിഞ്ഞു ജീവിത നൌക
കപ്പിത്താനായ നിഴലിന്‍
അരണ്ട വെളിച്ചമേകാന്‍
അണയാത്ത ദീപമേ കാലചക്രം
പിന്നിലേക്ക് ഓടിയ പിന്‍ നിലാവിനെ
കൈ എത്തി പിടിക്കവേ
പിന്‍ കണ്ണുടക്കി ആ തണല്‍ മരങ്ങളില്‍
സുഖ ദുഃഖ ഗന്ദങ്ങള്‍
ആവോളമെട്ടും
കണ്ണീര്‍ തടങ്ങള്‍ കൊരിക്കുടിച്ചും
അന്ത മില്ല പാതയിലേക്ക് ഉറ്റു നോക്കി
പാതിയടഞ്ഞ മിഴികള്‍
ഗതി എല്ലതളഞ്ഞ പട്ടത്തിന്‍
ചരടില്‍ കുരുക്കിടാന്‍
നീട്ടിയ കൈകള്‍
കൂരംബെട്ടു മുരിയവേ,
അടര്‍ന്നു വീണ കുന്നിമണികു
കുംബിലോരുക്കിയ തണല്‍ മരങ്ങള്‍.....

Saturday, January 16, 2010

ഉപരിപഠനം

ഉപരിപടന മോഹവുമായ്

സര്‍ട്ടിഫിക്കറ്റ് സഞ്ചിയില്‍,

പ്രസാദമായ മെമ്മൊയുമയ്,

പുതനുടുപ്പിട്ടു ത്രീ ഫോള്‍ഡ്‌ കുടയുമായ്,

പാട്ടുള്ള ബസിന്റെ സൈഡ് സീടില്‍ നില്‍കുമ്പോള്‍

ആകാശ കോട്ടയില്‍ കൊല്ലെജിന്‍

പടിവാതില്‍ തുറന്നു കിടന്നു

യുനിഫോര്‍മിട്ട കീപെര്ക് മുന്നില്‍

ചെക്ക്‌ പോസ്റ്റ്‌ കവാടതിളുടെ

സൈറന്‍ മുഴക്കാതെ നടന്നിറങ്ങി

കമ്പ്യൂട്ടര്‍ ചേച്ചിക്ക് രഹസ്യങ്ങള്‍ നല്‍കി

ഓടുന്ന സ്റെപ്പില്‍ വീഴാതെ കയറി

ക്ലാസ്സ്‌ റൂം കവടതിന്‍ മുന്നിലെത്തി

സ്വിച്ച് അമര്‍ത്തി കതകു തുറന്നു

തണുത്തു വിറങ്ങലിച്ചു

തനിയെ കറങ്ങുന്ന ചെയറില്‍ ഇരുന്നു

സാരി യുടുക്കാതെ വടിയില്ലാതെ,

പ്രട്യക്ഷപെട്ട കമ്പ്യൂട്ടര്‍ ടീച്ചര്‍

മിന്നി തെളിയുന്ന ല്യ്ട്ടില്‍

തനിയെ പാഠങ്ങള്‍ പാടി തുടങ്ങി

പെട്ടെന്ന് ഞെട്ടി

ബസ്സിലെ പാട്ട് തീര്‍ന്നു പോയ്‌

പിന്നെയും ഉപരിപടന മോഹവുമായ്

പാട്ടില്ല ബസിന്റെ കോണി ഇറങ്ങി

നട നട നടന്നു കല്ലേഗിണടുതെതി

പലക അടിച്ച ഗേറ്റ് ഉം

മുണ്ട് ഉടുത്ത കീപെരും

വെല്‍ക്കം പാടി ആനയിച്ചു

പൊളിഞ്ഞ സ്റെപ്പിന്‍

ഉടമയായ പഴുതാര

ഒളിഞ്ഞിരുന്നു കൊഞ്ഞനം കുതി

സര്‍ട്ടിഫിക്കറ്റ് സഞ്ചി

പരുതയിട്ട ചേച്ചിക്ക് നല്‍കി

പരസ്യമായ് രഹസ്യം കൈമാറി

എടുത്താല്‍ പൊങ്ങാത്ത

ടെമന്ദ് ഡ്രാഫ്റ്റ്‌ മൂപ്പന് നല്‍കി,

ഓണം കേര മൂലയിലെ ഓടിട്ട കെട്ടിടത്തിലേക്ക്

രാജ്യം കൈ അടക്കാന്‍ വന്ന ശത്രുവിനെ

വല കൊണ്ട് മൂടി ചിലന്തികൂട്ടം

വെല്‍ക്കം പാടി

ത്രീ ഫോള്‍ഡ്‌ കുടയുടെ പിങ്ക് പിടി കൊണ്ട്

വല മുറിച്ചു മാറ്റി

പിന്നാമ്പുറത്തെ പിന്‍ സീടില്‍ എത്തി

രാഗ താള ബോധമില്ലാതെ

കൃ കൃ പാട്ടുമായ് ഫാന്‍ എത്തി

ഏക ആശ്രയം അതില്‍ നോക്കവേ

വയരിനപ്പുരം പയര് പോലിരുന്ന പള്ളി

ചല്‍ ചല്‍ ചിലച്ചു

കൃ കൃ ചല്‍ ചല്‍ കൂട്ട്ടി മിനുസ്സി

പുത്തനൊരു പാട്ടുണര്‍ന്നു

മുണ്ട് ഉടുത്ത കീപരേട്ടന്‍

അപ്പച്ചട്ടിയിലടിച്ചു കന്‍ കന്‍ കന്‍

കൃ കൃ ചല്‍ ചല്‍ കന്‍ കന്‍ പാട്ട് കേള്കവേ

പപ്പട വട്ട കന്നദയുമയ്

കോട്ടണ്ണ്‍ സാരി മറ്റൊരു പാട്ട് പാടി

കേട്ട പാട്ടിനിമ്ബമില്ലാതെ

ഓടിന്റെം,കഴുകൊളിന്റെം

സെന്‍സെക്സ് എടുകുമ്പോള്‍

കണ്ണാടി ഇല്ലാത്ത കണ്ണ് പൊട്ടന്‍ കണ്ണുരുട്ടി..........

വര്ഷം മൂനുണ്ട്

സേം ആരുണ്ട്‌,

പെര്ഫോമാന്സിന്‍ ഊഴമെതി

മാര്‍ക്ക്‌ ഇല്ല സ്മംസ് ഇല്ല

പിന്നേം കണ്ണുപൊട്ടന്‍ കണ്ണുരുട്ടി

കൊട്ടണ്ണ്‍ സാരി മീറ്റി തന്ന വരികള്‍

സിലബസായി കുറിച്ചെടുത്തു

കുറിചെടുത്ത ബസ്സിനുള്ളില്‍

ബാക്കിയായ ടികെട്റ്റ് കുടികള്‍

കാറ്റില്‍ പരത്തി കളിക്കവേ ,

വിറ്റഴിഞ്ഞ പെപേര്‍ കഷ്ണം

കറുത്ത ബോര്‍ഡില്‍ വെളുത്ത പേപ്പര്‍ ആയി

എത്തി നോകി കണ്ണ് കഴച്ചു

പാസ്സിലെതി യാത്ര നിര്‍ത്തി...

Friday, January 15, 2010

souhridam

സൗഹൃദം

ജീവിതമെന്ന പുസ്തകത്തില്‍,

ഒര്മയെന്ന താളില്‍

മാനം കാണാതെ,മാലോകര്‍ കാണാതെ,

മൂടി വയ്കാം.......

സൌഹൃടമെന്ന മയില്‍‌പ്പീലി..........

Friday, January 8, 2010

മൊട്ടു

മറന്നു പോയൊരു പാട്ടിന്റെ

മഴനൂല്‍ പോലെ .....

മറ്റൊരു ജന്മത്തിന്റെ

നക്ഷത്ര പൊട്ടു പോലെ ..........

കിരണത്തിന്‍ സ്പര്‍ശനതിനായ്‌

കുന്നോളം സ്വപ്നങ്ങളും,

അതിലേറെ മോഹങ്ങളും,

കണ്ണകുന്ന ഇതളുകളില്‍

കാത്തു വച്ചവള്‍ കാത്തിരുന്നു

നിലവില്‍ നിശബ്ദയായ നിശീതിനി

നിശബ്തമായ് കാതില്‍ മെല്ലെ ചൊല്ലി...

ഒരു മെഴുകുതിരിയായ് ഞാനുരുകുന്നത്‌ നിനക്ക് വേണ്ടി മാത്രം!!!

Tuesday, January 5, 2010

സ്വന്തം കൂട്ടുകാരന്‍

എന്നോടോപ്പമുനനര്ന്ന സ്നേഹിതന്‍

എന്നെക്കാളരിയുന്ന കൂട്ടുകാരന്‍

ഇരുട്ടില്‍ ദീപമായ് മാറിയ സ്നേഹിതന്‍

കറുത്ത രാത്രിയെ പകല്‍ വെളിച്ച മാക്കിയ കൂട്ടുകാരന്‍

കര്‍ണന്റെ കവച കുണ്ഡലം പോലെ

എന്റെ കണ്ണായ കൂട്ടുകാരന്‍

കാണാന്‍ മറന്ന കാഴ്ചകളെ

സ്വപ്നമെന്ന ചിത്രമാകിയ ചിത്രകാരന്‍

കണ്ടു മറന്ന് ചിത്രങ്ങളെ

ഓര്‍മ്മ കൂട്ടിളുടെ കാട്ടിതന്ന കൂട്ടുകാരന്‍

എന്ത് പേര് ചൊല്ലി വിളിക്കും?

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട..

ചങ്ങാതി യായ കണ്ണാടി എന്ന് വിളിക്ക്കം

Monday, January 4, 2010

തഴുകി ഒഴുകിയ തെന്നലിനെ

തിരികെ വിളിക്കാനഗ്രഹിച്ചു..........

പറന്നുയര്‍ന്ന പറവയെയും..

മൂടി അടക്കപെട്ട കൂട്ടില്‍ ഒരു കൂട്ടിനായ്.

ഇളകി ആടിയ മുടിയിഴകള്‍

നിലവില്‍ നനഞ്ഞു നിശബ്തരായ്..

കുളിര് കോരിയ രാവില്‍

താരാട്ടുമായ് രക്കിളിയെതി.....

ആ ഗസല്‍ രാഗത്തിനോപ്പം

സ്വപ്നങ്ങള്ക് തൊട്ടിലോരുക്കാന്‍

സനദ്യക്ക് പിന്നാലെ എത്തിയ അവള്‍..

കരുതവാലോ? വെളുതവാലോ?

അകല്‍ച്ച....

പൊഴിഞ്ഞു വീണ പൂവിനും

മാരുതനോപ്പം മറഞ്ഞ മഴവില്ലിനും

കാതോര്‍ത്ത കാലോച്ചക്കും

എന്തോ പറയനുണ്ടാര്‍ന്നു .....

പറയാനാവാതെ, കേള്‍ക്കാനാവാതെ

അവര്‍ പോയി..

അറിയാതെ മൂളിയ ഗാനത്തിനും

പറയാതെ അറിഞ്ഞ രാഗത്തിനും

വിടരാതടര്‍ന്ന പൂ മോട്ടിനും

ആ ഗന്ധമുന്ടര്‍ന്നു ............

അകല്‍ച്ചയുടെ രൂക്ഷ ഗന്ദം..

ജീവിതം
താഴേക്ക്‌ പതിക്കാരായ മഴതുള്ളി
അരികെ എത്തിയ തെന്നലിനോടപെക്ഷിച്ചു
താഴുകരുതെന്നെ ,അടര്തരുതെന്നെ .....
മരുതനെ അയച്ച മന്ത്രികനോട് മന്ത്രിച്ചു
ഒരു നിമിഷം കൂടി .........
കൊഴിഞ്ഞു വീണ താളുകളെ
അവള്‍ പെറുക്കിയെടുത്തു.
ചിതലരിച്ച ആ ഏടുകളില്‍ അവള്‍ തിരഞ്ഞു....
ഓരോതാളുകളും കണ്ണീരിനാല്‍ നനഞ്ഞും,
പുഞ്ചിരിയാല്‍ വിടര്‍ന്നും പരിഹസിച്ചു..

kalalayam

ആര്‍ക്കൊകെയോ എന്തൊകെയോ
സമ്മാനിച്ച സ്നീഹിതന്‍
കാണാനെത്തിയവരെ കൂട്ടുകരനക്കിയ സ്നേഹിതന്‍
ആശകളുടെ ശാലയിലേക്ക് കൈ
പിടിച്ചു നടത്തിയ സ്നേഹിതന്‍
ഓരോ അനുഭവവും ജീവിത
പാടമെന്നരിയിച്ച സ്നേഹിതന്‍
പുസ്തക താളുകളില്‍ വരകളാല്‍
വാക്കായ്മാറിയ സ്നേഹിതന്‍
സ്നേഹത്തിന്‍ മന്ച്ചലുകള്‍ തീര്‍ത്ത സ്നേഹിതന്‍
സ്വപ്നങ്ങല്ക് സഞ്ചിയി മാറിയ സ്നേഹിതന്‍

സംഭവിച്ചതെല്ലാം നല്ലതിന്
സംഭാവികുന്നതെല്ലാം നല്ലതിന്
ഇനി സംഭവിക്കുന്നതും നല്ലതിന്
നഷ്ട്ടപെട്ടതോര്‍ത്തു നീ എന്തിനു ദുഖിക്കുന്നു?
നഷ്ട്ടപെട്ടതെന്തെലും നീ കൊണ്ട് വന്നതാണോ?
നശിച്ചതെന്തലും നീ സൃഷ്ട്ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്.
നിനകുള്ളതെല്ലാം നീ ഇവിടെ നിന്ന് നേടിയതാണ്
ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടെയോ ആയിരുന്നു
നാളെ അത് മറ്റാരുടെയോ ആകും
മാറ്റം പ്രകൃതി നിയമമാണ്